കൊല്ലം സായിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ കോച്ച്
സായി ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു

കൊല്ലം: കൊല്ലം സായിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ കോച്ച്. സ്ഥാപനത്തിൽ മാനസിക പീഡനം പതിവെന്ന് മുൻ കോച്ച് ഒളിമ്പ്യൻ അനില്‍കുമാര്‍. മികച്ചവര്‍ പോലും പഠനം നിര്‍ത്തിപ്പോകുന്നു. മാനസിക പീഡനം കാരണമാണ് താനും ജോലി ഉപേക്ഷിച്ചതെന്ന് അനിൽകുമാർ പറഞ്ഞു. 100 മീറ്റര്‍ ദേശീയ ചാമ്പ്യനായിരുന്നു അനില്‍കുമാര്‍. സായി ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും അനിൽകുമാർ പറഞ്ഞു.
കൊല്ലം സായിയിലെ വനിതാ ഹോസ്റ്റലിലാണ് ഇന്നലെ രണ്ട് പെൺകുട്ടികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്‌ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യാർഥിനിയും മറ്റെയാൾ പ്ലസ് ടു വിദ്യാർഥിനിയുമാണ്.
രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാര്‍ഡനും മറ്റു വിദ്യാർഥിനികളും ഇവരുടെ മുറിയിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ ഹോസ്റ്റലിലെത്തി അന്വേഷണം ആരംഭിച്ചു. ലാൽ ബഹദൂർ സ്റ്റേഡിയത്തോട് ചേർന്നാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Adjust Story Font
16

