Quantcast

പത്തനംതിട്ടയിൽ മുൻ സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു

കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    10 July 2024 8:22 PM IST

Former CPM leader joined BJP in Pathanamthitta
X

പത്തനംതിട്ട: പത്തനംതിട്ടയിൽ മുൻ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സി.പി.എം മുൻ ഏനാത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന അരുൺ കിഴക്കുംപുറമാണ് ബി.ജെ.പിയിൽ ചേർന്നത്. എസ്.എഫ്.ഐയിലൂടെ പ്രവർത്തനം തുടങ്ങി പാർട്ടിയിലെ നിരവധി ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് അരുൺ.

ഇന്ന് അടൂരിൽ നടന്ന പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് ഇദ്ദേ​ഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ജില്ലാ അധ്യക്ഷനും ​ബി.ജെ.പിയിലെ മറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബി.ജെ.പിയില്‍ നിന്ന് 62 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ പാര്‍ട്ടിയിലെ അം​ഗം ബി.ജെ.പിയില്‍ ചേര്‍ന്നത്.

TAGS :

Next Story