സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസ് പരിപാടിയിൽ; ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കും
അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഎം വേദികളിൽ നിന്ന് കുറച്ചുനാളായി അയിഷ പോറ്റി വിട്ടുനിൽക്കുകയായിരുന്നു

കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎം നേതാവുമായ അയിഷാ പോറ്റി കോൺഗ്രസ് പരിപാടിയിൽ. നാളെ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് പങ്കെടുക്കുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഎം വേദികളിൽ നിന്ന് കുറച്ചുനാളായി അയിഷാ പോറ്റി വിട്ടുനിൽക്കുകയായിരുന്നു.
കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മ്മൻ ചാണ്ടി അനുസ്മരണ പരിപാടി കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.
എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ട എന്നാണ് ആയിഷ പോറ്റിയുടെ വിശദീകരണം.അതേസമയം,അയിഷ പോറ്റി കോണ്‍ഗ്രസിലെത്തുമെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.
Next Story
Adjust Story Font
16

