Quantcast

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും മാതാ അമൃതാനന്ദമയിയും മോൻസണൊപ്പം; കൂടുതൽ ചിത്രങ്ങൾ പുറത്ത്

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ പ്രശാന്ത് ഐഎഎസ്, നടി മല്ലികാ സുകുമാരൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    27 Sept 2021 11:56 PM IST

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും മാതാ അമൃതാനന്ദമയിയും മോൻസണൊപ്പം; കൂടുതൽ ചിത്രങ്ങൾ പുറത്ത്
X

പുരാവസ്തു വിൽപനക്കാരനായി ചമഞ്ഞ് കോടികൾ തട്ടിയ മോൻസൺ മാവുങ്കലിന്റെ പ്രമുഖർക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, മാതാ അമൃതാനന്ദമയി എന്നിവർക്കൊപ്പമുള്ള വിവിധ ചിത്രങ്ങളാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി കൂടിയായ എൻ പ്രശാന്ത് ഐഎഎസ്, നടി മല്ലികാ സുകുമാരൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

അധികാരരംഗങ്ങളിലടക്കം ഉന്നതങ്ങളിൽ വൻപിടിപാടുള്ളയാളാണ് മോൻസണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ. നേരത്തെ, കെപിസിസി അധ്യക്ഷൻ കെ സുധാകരന് മോൻസണുമായി ബന്ധമുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതിനു പിറകെയാണ് ഡിഐജി സുരേന്ദ്രൻ, മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ട്രാഫിക് ഐജി ജി ലക്ഷ്മണ തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥരുമായി ഇയാൾക്കുള്ള ബന്ധം വെളിപ്പെടുന്നത്.


മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഹ്‌മദ് ദേവർകോവിൽ, നടന്മാരായ മോഹൻലാൽ, ശ്രീനിവാസൻ, ടോവിനോ തോമസ്, നടിമാരായ നവ്യാ നായർ, മംമ്ത മോഹൻദാസ്, കോൺഗ്രസ് നേതാക്കളായ ലാലി വിൻസന്റ്, ഹൈബി ഈഡൻ എംപി തുടങ്ങിയ പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബെഹ്‌റയും മനോജ് എബ്രഹാമും ഇയാളുടെ വീട്ടിലെത്തുകയും ചെയ്തിട്ടുണ്ട്.


മോൻസന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്ന ട്രാഫിക് ഐജി ലക്ഷ്മണ വിവിധ കേസുകളിൽ ഇയാൾക്കുവേണ്ടി ഇടപെട്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്. മോൻസൺ അറസ്റ്റിലാകുന്ന ദിവസവും ഇയാൾക്കൊപ്പം ലക്ഷ്മണയുണ്ടായിരുന്നു. മകളുടെ നിശ്ചയചടങ്ങിൽ വച്ചാണ് മോൻസൺ പിടിയാലാകുന്നത്. ഈ സമയത്ത് ഇവിടെ ലക്ഷ്മണയ്ക്ക് പുറമെ വേറെയും പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

TAGS :

Next Story