Quantcast

താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണം: സുജിത് ദാസിനെ ചോദ്യംചെയ്തു

ലഹരി മരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവർ വിഴുങ്ങിയാണ് താമിർ ജിഫ്രി മരിച്ചതെന്നാണ് പി.വി അൻവറിനോട് സുജിത് ദാസ് ആദ്യം പറഞ്ഞിരുന്നത്

MediaOne Logo

Web Desk

  • Published:

    13 Sept 2024 6:39 AM IST

Former Malappuram SP Sujith Das interrogated by CBI in Tanur Tamir Jifri custodial death case
X

സുജിത് ദാസ്

തിരുവനന്തപുരം: താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ മലപ്പുറം മുൻ എസ്‍പി സുജിത് ദാസിനെ ചോദ്യംചെയ്തു. സിബിഐ തിരുവനന്തപുരം യൂനിറ്റ് ആണ് ഇന്നലെ ചോദ്യംചെയ്തത്. പി.വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

തിരുവനന്തപുരത്തെ സിബിഐ ഓഫിസിൽ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യല്‍ നടന്നത്. രാവിലെ ആരംഭിച്ച നടപടി ഉച്ചയോടെയാണ് അവസാനിച്ചത്. മൊഴി പരിശോധിച്ച ശേഷം സുജിത് ദാസിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് സിബിഐ അറിയിച്ചു.

മലപ്പുറം എസ്‍പിയായിരിക്കെ സുജിത് ദാസിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഫോൺ സംഭാഷണം പുറത്തുവന്നതും ചോദ്യം ചെയ്യലുണ്ടായതും. ലഹരി മരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവർ വിഴുങ്ങിയാണ് താമിർ ജിഫ്രി മരിച്ചതെന്നാണ് പി.വി അൻവറിനോട് സുജിത് ദാസ് ആദ്യം പറയുന്നത്. കൊല്ലാൻ വേണ്ടി മർദിച്ചില്ലെന്നും പറയുന്നുണ്ട്.

Summary: Former Malappuram SP Sujith Das interrogated by CBI in Tanur Tamir Jifri custodial death case

TAGS :

Next Story