മുട്ടിലിഴയിച്ചത് മുൻ മാനേജർ മനാഫ്, ദൃശ്യങ്ങൾ ചിത്രീകരിച്ചത് അനുമതിയില്ലാതെ; സ്വകാര്യസ്ഥാപനത്തിൽ ചൂഷണത്തിനിരയായ ജെറിൻ
ലഹരി ഇടപാടിൽ മനാഫിനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നതായും ജെറിൻ മൊഴിനൽകി

കൊച്ചി: മുട്ടിലിഴയിച്ചത് മുൻ മാനേജർ മനാഫെന്ന് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ ചൂഷണത്തിനിരയായ ജെറിൻ. സ്ഥാപന ഉടമ ഉബൈൽ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഉബൈലിൻ്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന് മനാഫ് പറഞ്ഞെന്നും ജെറിൻ.
ദൃശ്യങ്ങൾ പുറത്ത് നൽകിയത് മനാഫാണ്. അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ലഹരി ഇടപാടിൽ മനാഫിനെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നതായും ജെറിൻ മൊഴിനൽകി. ജെറിന്റെ മൊഴി തൊഴിൽ വകുപ്പും പോലീസും രേഖപ്പെടുത്തുന്നു.
പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ തൊഴിൽ പീഡനത്തിന്റെ ദൃശ്യങ്ങളുടെ ആധികാരികത നേരത്തെ തൊഴിൽവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കെൽട്രോ എന്ന സ്ഥാപനത്തിലാണ് തൊഴിൽ പീഡനം നടന്നത്. കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്കിൽ നിന്ന് സാധനങ്ങൾ എടുത്ത് വിൽപ്പന നടത്തുന്ന സ്ഥാപനമാണ് കെൽട്രോ. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവിടെയെത്തി പരിശോധന നടത്തി.
ടാർഗറ്റ് തികയ്ക്കാത്തതിനാൽ ജീവനക്കാർക്ക് നേരെ പീഡനമെന്ന് ആരോപണം. കഴുത്തിൽ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജീവനക്കാരെ നഗ്നരാക്കി മർദിക്കുന്നതു ദൃശ്യങ്ങളിൽ ഉണ്ട്.
Adjust Story Font
16

