Quantcast

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    5 Feb 2026 10:18 AM IST

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
X

ആലപ്പുഴ: മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ മാവേലിക്കര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചാണ് നിയമസഭയിൽ എത്തിയത്. പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല.

സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കെഎസ് യുവിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 1972 മുതൽ 77 വരെ കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ആയിരുന്നു.

1982 മുതൽ ഏഴു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്.രമാദേവിയാണ് ഭാര്യ.

TAGS :

Next Story