Quantcast

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത....ആര്‍ഭാടം ഒഴിവാക്കിയ മാമ്മോദിസ; സി.പി.ഐ ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് എല്‍ദോ എബ്രഹാം

എം.എല്‍.എയുടെ ആഡംബര വിവാഹമാണ് മുവാറ്റുപുഴയിലെ പരാജയ കാരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Sept 2021 7:46 PM IST

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത....ആര്‍ഭാടം ഒഴിവാക്കിയ മാമ്മോദിസ; സി.പി.ഐ ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് എല്‍ദോ എബ്രഹാം
X

സി.പി.ഐ ജില്ലാ സെക്രട്ടറിയെ പരോക്ഷമായി വിമര്‍ശിച്ച് മുവാറ്റുപുഴ മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം. 'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത...ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ...' എന്ന കുറിപ്പോടെയാണ് എല്‍ദോ എബ്രഹാം മകളുടെ മാമ്മോദിസ ചടങ്ങിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എം.എല്‍.എയുടെ ആഡംബര വിവാഹമാണ് മുവാറ്റുപുഴയിലെ പരാജയ കാരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സംസ്ഥാന കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ പരിഹാസം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.....

ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ....

ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.

എലൈൻ എന്നാൽ "സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ "

ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും.

എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ... മാലാഖ.... പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി.....

TAGS :

Next Story