Quantcast

മുൻ എസ്എഫ്ഐ നേതാവ് പ്രഭാത് ജി പണിക്കരും AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബുവും ബിജെപിയില്‍ ചേര്‍ന്നു

വിവിധ പാർട്ടിയിൽ നിന്നും വന്നവരെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച് സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    18 Sept 2025 7:06 AM IST

മുൻ എസ്എഫ്ഐ നേതാവ്  പ്രഭാത് ജി പണിക്കരും AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബുവും ബിജെപിയില്‍ ചേര്‍ന്നു
X

തിരുവനന്തപുരം: AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു.

മുൻ എസ്എഫ്ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ, കേരള കോൺഗ്രസ് (ബി) സംസ്ഥാന, ജില്ലാ നേതാക്കളായ മനോജ് കുമാർ മഞ്ചേരിൽ, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കാനല്ലിൽ, അമൽ കോട്ടയം, ജിജോ തോമസ്, വി.ആർ വേണു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. വിവിധ പാർട്ടിയിൽ നിന്നും വന്നവരെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.


TAGS :

Next Story