Quantcast

ശബരിമല ദ്വാരപാലക ശിൽപ വിവാദം: 'ചെമ്പ് പാളി സ്വർണം പൂശാൻ കൊണ്ടുപോയി, ഉണ്ണികൃഷ്ണൻ കൈവശം വെച്ചത് ഒരുമാസം'; മുൻ തിരുവാഭരണം കമ്മീഷണർ ആർ.ജി രാധാകൃഷ്ണൻ

ദേവസ്വം ബോർഡിൻ്റെ നിയമങ്ങൾ കാറ്റിൽ പറത്തി ഉണ്ണികൃഷ്ണന്റെ കൈവശം ചെമ്പ് പാളി കൊടുക്കണമെന്ന് അന്നത്തെ ഭരണസമിതി ഉത്തരവിട്ടതായി രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-30 07:51:34.0

Published:

30 Sept 2025 1:16 PM IST

ശബരിമല ദ്വാരപാലക ശിൽപ വിവാദം: ചെമ്പ് പാളി സ്വർണം പൂശാൻ കൊണ്ടുപോയി, ഉണ്ണികൃഷ്ണൻ കൈവശം വെച്ചത് ഒരുമാസം; മുൻ തിരുവാഭരണം കമ്മീഷണർ ആർ.ജി രാധാകൃഷ്ണൻ
X

പത്തനംതിട്ട: 2019ൽ ശബരിമല ദ്വാരപാലക ശില്പത്തിലെ ചെമ്പ് പാളി സ്വർണം പൂശാൻ കൊണ്ടുപോയിട്ട് ഒരു മാസത്തോളം ഉണ്ണികൃഷ്ണൻ പോറ്റി കൈവശം വെച്ചിരുന്നതായി മുൻ തിരുവാഭരണം കമ്മീഷണർ ആർ ജി രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. ദേവസ്വം ബോർഡിൻ്റെ നിയമങ്ങൾ കാറ്റിൽ പറത്തി ഉണ്ണികൃഷ്ണന്റെ കൈവശം കൊടുക്കണമെന്ന് അന്നത്തെ ഭരണസമിതി ഉത്തരവിട്ടതായും രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.

താൻ ചുമതലയേറ്റ ശേഷം നടന്ന സ്വർണം പൂശലിന്റെ വിശദവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയതായും ഇക്കാര്യം ഇപ്പോൾ ദേവസ്വം വിജിലൻസിനോട് അറിയിച്ചിട്ടുണ്ടെന്നും രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു. 2019 ആഗസ്റ്റ് മുതൽ തിരുവാഭരണം കമ്മീഷണർ ചുമതലയിൽ ഉണ്ടായിരുന്നയാളാണ് ആർ.ജി രാധാകൃഷ്ണൻ.

എന്നാൽ താൻ ചുമതലയേൽക്കുന്നതിന് ഒരു മാസം മുന്നേ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയിൽ ദ്വാരപാലക ശിൽപത്തിന് സ്വർണം പൂശുന്നതിന് ബോർഡ് അനുവാദം കൊടുത്തതായി രാധാകൃഷ്‌ണൻ പറഞ്ഞു. ഉത്തരവിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പ് പാളികൾ ഇളക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഏൽപ്പിക്കണമെന്നും സ്വർണം പൂശുന്ന സമയത്ത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യമുണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നതായി രാധാകൃഷ്ണൻ പറഞ്ഞു.



TAGS :

Next Story