Quantcast

കെ.പി.സി.സി പുനസ്സംഘടനയ്ക്ക് മാനദണ്ഡമായി; അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.പി.സി.സി നേതൃത്വം പ്രാഥമിക ചർച്ചകള്‍ പൂർത്തിയാക്കി.

MediaOne Logo

Web Desk

  • Published:

    15 Sept 2021 5:20 PM IST

കെ.പി.സി.സി പുനസ്സംഘടനയ്ക്ക് മാനദണ്ഡമായി; അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല
X

കെ.പി.സി.സിയുടേയും ഡി.സി.സികളുടേയും ബാക്കി പുനസ്സംഘടന വേഗത്തില്‍ പൂർത്തീകരിക്കാന്‍ നേതൃത്വത്തില്‍ ധാരണ. രാഷ്ട്രീയ കാര്യ സമിതിയും പുനസ്സംഘടിപ്പിക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.പി.സി.സി നേതൃത്വം പ്രാഥമിക ചർച്ചകള്‍ പൂർത്തിയാക്കി.

കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചര്‍ച്ച രണ്ടുമണിക്കൂറോളം നീണ്ടു. ഒരു പദവിയില്‍ അഞ്ച് വർഷം പൂർത്തിയായവരെ അതേ പദവിയില്‍ നിയമിക്കേണ്ടതില്ലെന്നാണ് ധാരണ. ആർക്കും ഇരട്ട പദവി അനുവദിക്കില്ല. അതിനാല്‍ ജനപ്രതിനിധികള്‍ക്ക് പാർട്ടി ഭാരവാഹിത്വം നല്‍കില്ല.

എന്നാല്‍, ഹൈക്കമാന്‍റ് നിശ്ചയിച്ചവർ പദവിയില്‍ തുടരും. ജംബോ കമ്മറ്റികള്‍ വേണ്ടതില്ലെന്നും കെ.പി.സി.സിയിലും ഡി.സി.സിയിലും ഭാരവാഹികളുടെ എണ്ണം 51 ല്‍ നിജപ്പെടുത്താനുള്ള മുന്‍ തീരുമാന പ്രകാരം മുന്നോട്ട് പോകാനും ചർച്ചയില്‍ ധാരണയായി. പേരുകള്‍ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചയിലേക്ക് ഉടന്‍ കടക്കും.

TAGS :

Next Story