മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്
100 വീടുകൾ നിർമ്മിച്ചു നൽകുമെന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപനം

വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തറക്കല്ലിടുക. പ്രിയങ്കാ ഗാന്ധി എംപി, കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
മേപ്പാടി പഞ്ചായത്ത് കുന്നംപറ്റയിലാണ് കോൺഗ്രസ് ഭവന നിർമ്മാണ പദ്ധതിക്കായി ആദ്യഘട്ടത്തിൽ ഭൂമി ഏറ്റെടുത്തത്. 8.5 ഏക്കർ ഭൂമിയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. 100 വീടുകൾ നിർമ്മിച്ചു നൽകുമെന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടമായി 50 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എംപി തറക്കല്ലിടൽ നിർവഹിക്കും.
കുന്നംപറ്റയിൽ കോൺഗ്രസ് കണ്ടെത്തിയ സ്ഥലത്ത് ഭൂമി നിരപ്പാക്കുന്ന പ്രവർത്തികൾ ഇതിനോടകം പൂർത്തീകരിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കോൺഗ്രസ് ഭൂമി കണ്ടെത്തിയത്. യുദ്ധകാല അടിസ്ഥാനത്തിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, സണ്ണി ജോസഫ് എംഎൽഎ, ഉൾപ്പെടെ കോൺഗ്രസിന്റെ ജില്ല സംസ്ഥാന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
Adjust Story Font
16

