പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി നാലുപേർ പിടിയിൽ
വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്

പാലക്കാട്: പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി നാലുപേർ പിടിയിൽ. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. ഉമേഷിന്റെ പോക്കറ്റിൽ നിന്നാണ് റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെത്തിയത്. മൃഗവേട്ടയ്ക്ക് വേണ്ടി വെടിയുണ്ടകൾ വാങ്ങിയെന്നാണ് പ്രതികൾ നൽകിയ മൊഴി.
Next Story
Adjust Story Font
16

