തൃശൂരും കണ്ണൂരും കോട്ടയത്തും വാഹനാപകടം; നാല് പേര്‍ മരിച്ചു
തൃശൂരില്‍ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. തൃശൂർ നെല്ലായിയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. കൈപ്പമംഗലം സ്വദേശി ഭരത്, തിരുവനന്തപുരം സ്വദേശി ഉത്തരേജ് എന്നിവരാണ് മരിച്ചത്. നെല്ലായി ജംഗ്ഷനിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
കണ്ണൂർ ചെറുകുന്നിൽ ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഏഴോം മേലതിയടം സ്വദേശി സജിത് ബാബുവാണ് മരിച്ചത് . പരിയാരം മെഡിക്കൽ കോളേജിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരനാണ് സജിത് ബാബു.
കോട്ടയം രാമപുരത്തിനു സമീപം ചെറുകുറിഞ്ഞിയിൽ കാർ നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിച്ചു യുവാവ് മരിച്ചു.പത്തനാട് സ്വദേശി സുജിത്ത് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കുണ്ട്. പുലർച്ച മൂന്ന് മണിയോടെയായിരുന്നു അപകടം. മൂന്നാറിൽ വിനോദ യാത്രക്ക് ശേഷം സുഹൃത്തിനെ തൊടുപുഴയിലെ കോളേജിൽ കൊണ്ടു വിടാനുള്ള യാത്രയിലായിരുന്നു യുവാക്കൾ . കാർ ഓടിച്ചിരുന്ന ജിതിൻ്റെ കുടുംബം ഒരു മാസം മാത്രം മുമ്പ് വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. രാമപുരം പൊലീസ് കേസെടുത്തു.
Adjust Story Font
16

