ഇടുക്കിയിൽ വീടിന് തീ പിടിച്ച് നാല് പേർ മരിച്ച നിലയിൽ
ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്

ഇടുക്കി: ഇടുക്കി പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേർ മരിച്ച നിലയിൽ. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അഭിനവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആൾ താമസം കുറവുള്ള പ്രദേശത്തെ ഇവരുടെ വീട് പൂർണമായി കത്തി നശിച്ച നിലയിലാണ്.
സ്ഥലത്തെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. വെള്ളത്തൂവൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് വിലയിരുത്തൽ. വീടിന് തീ പിടിക്കാൻ കാരണം ഷോർട്ട് സാർക്യൂട്ടാകാമെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
Next Story
Adjust Story Font
16

