Quantcast

കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ , കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    26 Dec 2023 11:02 AM IST

palakkad police,palakkad crime,arrest,Congress ,latest malayalam news,പാലക്കാട് പൊലീസ്,കോണ്‍ഗ്രസുകാരെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവം
X

പാലക്കാട്: കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ , കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ആക്രമണത്തിനായി യുവാക്കൾ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് കണ്ണനൂർ ജംഗ്ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് , റെനിൽ, അമൽ, സുജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്.


TAGS :

Next Story