ദലിത് കുടുംബത്തിന് നേരെ അതിക്രമം: എസ്ഐ ജിനു ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
എസ്‌സി-എസ്ടി അട്രോസിറ്റി നിയമ പ്രകാരം കേസെടുക്കണമെന്നും മർദ്ദനമേറ്റ കുടുംബത്തിന്റെ ആവശ്യപെട്ടിരുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത് കുടുംബത്തിന് നേരെ അതിക്രമം നടത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ ജിനു ഉൾപ്പെടെ നാലുപേരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി.
ഇന്നലെ രാത്രി 11 മണിയോടെയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവും അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ അകാരണമായി തല്ലിച്ചതച്ചത്. ലാത്തിയടിയിൽ ശ്രീജിത്ത് എന്നയാളുടെ തലക്ക് ഗുരുതര പരിക്കേറ്റു. ശ്രീജിത്തിന്‍റെ ഭാര്യ സിതാരക്കും അടിയേറ്റു. വനിതാ പൊലീസ് പോലും ഇല്ലാതെയാണ് ദലിത് കുടുംബത്തെ പൊലീസ് തല്ലിച്ചതച്ചത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ എസ്‌സി-എസ്ടി അട്രോസിറ്റി നിയമ പ്രകാരം കേസെടുക്കണമെന്നും മർദ്ദനമേറ്റ കുടുംബത്തിന്റെ ആവശ്യപെട്ടിരുന്നു.
സിതാരയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇത് കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ സംശയം. സർക്കാർ തലത്തിൽ നീതി ലഭ്യമായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് മർദ്ദനമേറ്റ കുടുംബത്തിന്റെ തീരുമാനം.
Adjust Story Font
16

