മോഷണക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു; നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യും
ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റഡി മർദനത്തിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്യും. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്കെതിരെയാണ് നടപടി. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു, ഉണ്ണി എന്നിവരെ സ്റ്റേഷനിൽ ക്രൂരമായി മർദിച്ചതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. തിരുവനന്തപുരം ഡിസിപി നടത്തിയ അന്വേഷണത്തിൽ കസ്റ്റഡി രേഖകളിലും പൊലീസ് കൃത്രിമം നടത്തിയതായും കണ്ടെത്തി ഡിസിപി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ജിനു, ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ജിനുവിന്‍റെ വൃക്കക്കും മസിലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജില്ലാ ജയിലിലെത്തിച്ച ഉടനെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
Next Story
Adjust Story Font
16

