ആര്‍എസ്എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുത്ത് കേരളത്തിലെ നാല് വിസിമാര്‍
കേരള സര്‍വകലാശാല , കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് പങ്കെടുത്തത്

കൊച്ചി: ആര്‍എസ്എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുത്ത് കേരളത്തിലെ നാല് വിസിമാര്‍. കേരള സര്‍വകലാശാല , കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് പങ്കെടുത്തത്. വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം ചര്‍ച്ചയിലാണ് വിസിമാര്‍ പങ്കെടുക്കുന്നത്.
കേരളത്തിലെ അഞ്ച് വിസിമാര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് ക്ഷണം ലഭിച്ചിരുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും ഗവര്‍ണറും സമ്മേളനത്തില്‍ പങ്കെടുത്തു.
ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Next Story
Adjust Story Font
16

