Quantcast

നാലുവർഷ ബിരുദം: പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണവുമായി സർക്കാർ

വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    21 March 2024 12:59 AM GMT

education
X

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദത്തിന് മുന്നോടിയായി പ്ലസ് ടു വിദ്യാർഥികൾക്ക് ബോധവൽക്കരണവുമായി സർക്കാർ. ഏപ്രിൽ - മെയ് മാസങ്ങളിലായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. പുതിയ മാറ്റവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

സമീപകാലത്ത് ഏറ്റവും മികച്ച വികസന പദ്ധതിയായാണ് നാലുവർഷ ബിരുദത്തെ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നത്. വരുന്ന ജൂണിൽ എല്ലാ സർവകലാശാലകളിലും കോഴ്സുകൾ ആരംഭിക്കും. ഇതിനു മുന്നോടിയായാണ് ഇപ്പോൾ പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ബോധവൽക്കരണം നടത്താൻ ഒരുങ്ങുന്നത്.

ഓരോ സർവകലാശാലയുടെയും പരിധിയിലെ കോളേജുകളിലാണ് പരിപാടി സംഘടിപ്പിക്കുക. പുതിയ ബിരുദപഠനത്തിന്റെ പ്രത്യേകതകൾ, സാധ്യതകൾ എന്നിവ വിശദീകരിക്കും. അധ്യാപക സംഘടനകളുടെയും സ്കൂൾ പി.ടി.എ.കളുടെയും സഹകരണത്തോടെയാകും ക്യാമ്പയിൻ പ്രാവർത്തികമാക്കുക.

ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോർത്താണ് പദ്ധതി നടപ്പാക്കുക. പബ്ലിക് റിലേഷൻസ് വകുപ്പ് ബിരുദരീതിയെക്കുറിച്ച് വീഡിയോ പുറത്തിറക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരിക്കും.

TAGS :

Next Story