ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാല് വയസുകാരന് ദാരുണാന്ത്യം
വീടിന് സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.

ഇടുക്കി: വെള്ളക്കെട്ടിൽ വീണ് നാല് വയസുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശി രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വീടിന് സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കുഴിയിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം.
കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടത്. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

