Quantcast

കോൺക്രീറ്റ് തൂൺ ഇളകിവീണു; കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാലുവയസുകാരന് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2025-04-18 10:31:20.0

Published:

18 April 2025 2:00 PM IST

കോൺക്രീറ്റ് തൂൺ ഇളകിവീണു; കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാലുവയസുകാരന് ദാരുണാന്ത്യം
X

പത്തനംതിട്ട: കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയെ നാല് വയസുകാരന്‍റെ ദേഹത്തേക്ക് കോൺക്രീറ്റ് തൂൺ ഇളകി വീണ് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തലയിലേക്കാണ് കോണ്‍ക്രീറ്റ് തൂണ്‍ വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


TAGS :

Next Story