Quantcast

കനത്ത പൊലീസ് കാവലിൽ സെന്‍റ് മേരീസ് ബസിലിക്ക പള്ളിയിൽ പുതിയ വികാരി സ്ഥാനമേറ്റു

ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള സെന്റ് മേരീസ് ബസിലിക്ക പള്ളി ഒരു വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-19 06:03:58.0

Published:

19 Aug 2023 4:43 AM GMT

Ernakulam St. Marys Cathedral Basilica, Fr. Antony Poothavelil took charge as new vicar at St. Marys Basilica Church, Ernakulam, under heavy police protection, Fr. Antony Poothavelil, Ernakulam St. Marys Basilica Church new vicar, new vicar
X

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പുതിയ വികാരി സ്ഥാനമേറ്റു. ഫാദർ ആന്റണി പൂതവേലിൽ ആണു പുതിയ വികാരി. ഇന്ന് പുലർച്ചെ കനത്ത പൊലീസ് കാവലിലാണ് വികാരി ചുമതല ഏറ്റെടുത്തത്.

ഒരു മാസംമുൻപാണ് ഫാ. ആന്റണി പൂതവേലിലിനെ പുതിയ വികാരിയായി നിയമിച്ചത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആണു നിയമനം നടത്തിയത്. എന്നാൽ, ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു പള്ളി. ഇതിനാൽ, സ്ഥാനമേറ്റെടുപ്പും വൈകുകയായിരുന്നു.

Summary: Fr. Antony Poothavelil took charge as new vicar at St. Mary's Basilica Church, Ernakulam, under heavy police protection

TAGS :

Next Story