Quantcast

ഭൂമി ഇടപാട് കേസിൽ കർദിനാൾ ആലഞ്ചേരിക്ക് ക്ലീൻചിറ്റ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ഫാദർ പോൾ തേലക്കാട്

സത്യത്തിനൊപ്പം നിലനില്‍ക്കാത്ത സര്‍ക്കാറാണോയെന്ന് സംശയിപ്പിക്കുന്നതാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് മീഡിയവണിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 July 2022 3:03 AM GMT

ഭൂമി ഇടപാട് കേസിൽ കർദിനാൾ ആലഞ്ചേരിക്ക് ക്ലീൻചിറ്റ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ഫാദർ പോൾ തേലക്കാട്
X

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് സുപ്രീംകോടതിയില്‍ ക്ലീന്‍ചിറ്റ് നല്‍കിയതില്‍ രൂക്ഷ വിമർശനവുമായി ഫാദര്‍ പോള്‍ തേലക്കാട്. സത്യത്തിനൊപ്പം നിലനില്‍ക്കാത്ത സര്‍ക്കാറാണോയെന്ന് സംശയിപ്പിക്കുന്നതാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് മീഡിയവണിനോട് പറഞ്ഞു.

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കർദിനാൾ ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ദിവസമാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനവും ഉയർന്നു. ഇതിന് പിന്നാലെയാണ് ഫാ: പോൾ തേലക്കാട്ടിൻ്റെ പ്രതികരണം. അപാകത ഇല്ലായിരുന്നുവെങ്കില്‍ ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്തിന് മാറ്റി എന്നും ഫാദര്‍ പോള്‍ തേലക്കാട്ട് ചോദിച്ചു.

More to Watch:

TAGS :

Next Story