Quantcast

ആവർത്തിക്കുന്ന വിദ്വേഷ പരാമർശങ്ങൾ: പി.സി ജോർജിനെതിരെ ഫ്രറ്റേണിറ്റി ഡിജിപിക്ക് പരാതി നൽകി

പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ഡിജിപിക്ക് പരാതി നൽകിയത്.

MediaOne Logo

Web Desk

  • Published:

    10 March 2025 5:16 PM IST

Fraternity files complaint against PC George to DGP
X

തിരുവനന്തപുരം: വംശീയ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ഡിജിപിക്ക് പരാതി നൽകി.

കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാതി നൽകിയത്. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിനെ ഇനിയും ജയിലിൽ അടക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്നും റിയാസ് വ്യക്തമാക്കി.

ചാനൽ ചർച്ചയിലെ വിദ്വാഷ പരാമർശത്തിന്റെ പേരിൽ നേരത്തെ ജോർജിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് വൈകിപ്പിച്ചതിന് പിന്നാലെ ജോർജ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിമാൻഡിലായ ജോർജ് ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. എന്നാൽ ഇതിന് ശേഷവും അദ്ദേഹം വിദ്വേഷപ്രചാരണം തുടരുകയാണ്.

TAGS :

Next Story