ന്യൂനപക്ഷ പദവി മറികടന്ന് ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നടത്തിയ മുന്നാക്ക സംവരണം റദ്ദ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
EWS സംവരണം തന്നെയും പിന്നാക്ക സമൂഹത്തിന്റെ പ്രാതിനിധ്യത്തെ അട്ടിമറിക്കുന്നതായിരിക്കെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവസരം കൂടി നഷ്ടപ്പെടുത്തുന്ന നിലയിൽ നടത്തിയ അഡ്മിഷൻ ഉടനെ റദ്ദ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള കോളജുകളിൽ മുന്നാക്ക സംവരണം പാടില്ലെന്ന് നിയമം നിലനിൽക്കെ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ പ്രവേശനം റദ്ദ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് അഡ്മിഷന്റെ സ്ട്രേ വാക്കൻസി അലോട്മെന്റ് പ്രക്രിയയിലാണ് മുന്നാക്ക സംവരണം വഴി അഡ്മിഷൻ നൽകിയത്. EWS സംവരണം തന്നെയും പിന്നാക്ക സമൂഹത്തിന്റെ പ്രാതിനിധ്യത്തെ അട്ടിമറിക്കുന്നതായിരിക്കെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവസരം കൂടി നഷ്ടപ്പെടുത്തുന്ന നിലയിൽ നടത്തിയ അഡ്മിഷൻ ഉടനെ റദ്ദ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

