Quantcast

വഞ്ചനാക്കുറ്റം; നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ കേസ്

മഹാവീര്യർ ചിത്രത്തിന്റെ സഹനിർമ്മാതാവ് പി.എസ് ഷംനാസിന്റെ പരാതിയിലാണ് കേസ്

MediaOne Logo

Web Desk

  • Published:

    17 July 2025 12:26 PM IST

വഞ്ചനാക്കുറ്റം; നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ കേസ്
X

കോട്ടയം:നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. 1.95 കോടി രൂപ തട്ടിയെടുത്തെന്ന മഹാവീര്യർ ചിത്രത്തിന്റെ സഹനിർമ്മാതാവ് പി.എസ് ഷംനാസിന്റെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്.

മഹാവീര്യർ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതോടെ 95 ലക്ഷം രൂപ പി.എസ് ഷൈനിന് നൽകാമെന്നു പറഞ്ഞു. കൂടാതെ തന്റെ അടുത്ത സിനിമയുടെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകി. തുടർന്ന് 2024 ഏപ്രിലിൽ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം രൂപ കൈമാറിയതായും പരാതിക്കാരൻ പറയുന്നു. എന്നാൽ പിന്നീട് ഉണ്ടായ ചില തർക്കങ്ങൾക്കു പിന്നാലെ ഇത് മറച്ചുവെച്ച് വിതരണാവകാശം മറ്റൊരാൾക്ക് നൽകുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

406,420, 34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് കോടി രൂപയ്ക്കാണ് വിതരണാവകാശം മറ്റൊരു കമ്പനിക്ക് നൽകിയത്. നിവിൻ പോളിയുടെ പോളി ജൂനിയർ എന്ന കമ്പനി രണ്ട് കോടി രൂപ മുൻകൂറായി കൈപറ്റിയെന്നും എഫ്‌ഐആറിൽ പറയുന്നു.

watch video:

TAGS :

Next Story