Quantcast

തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; വമ്പൻ ഓഫറുമായി ലീഗ് നേതാവ്

തവനൂരിൽ സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെട്ട ആളായിരുന്നു ബാവ ഹാജി

MediaOne Logo

Web Desk

  • Updated:

    2026-03-25 07:19:59.0

Published:

25 March 2026 10:11 AM IST

തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; വമ്പൻ ഓഫറുമായി ലീഗ് നേതാവ്
X

മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം. വി.എസ് ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കും ആണ് ഓഫർ. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി ബാവ ഹാജിയാണ് വാഗ്ദാനം നൽകിയത്. തവനൂരിൽ സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെട്ട ആളായിരുന്നു ബാവ ഹാജി. പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സമ്മാനം.

സംഭവം വാർത്തയായിതോടെ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും. എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറം ജില്ലാ കലക്ടർ ഡോ.വിനയ് ഗോയാൽ ഐഎഎസ് പറഞ്ഞു.

കെ.ടി ജലീലാണ് ഇവിടുത്തെ എൽഡിഎഫ് സ്ഥാനാര്‍ഥി. മുൻ ബിജെപി ജില്ലാപ്രസിഡന്‍റ് രവി തേലത്തിനെയാണ് എൻഡിഎ രംഗത്തിറക്കിയത്. 15 വര്‍ഷമായി ജലീൽ ജയിച്ചുവരുന്ന മണ്ഡലമായതിനാൽ ഇത്തവണ മത്സരം തീപാറുമെന്ന് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈയാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം.



TAGS :

Next Story