Quantcast

ഫ്രഷ് കട്ട് സംഘർഷം ; ഭീതിയൊഴിയാതെ പ്രദേശത്തെ കുട്ടികൾ

പൊലീസിനെ പേടിച്ച് രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് കുട്ടികൾ

MediaOne Logo

Web Desk

  • Published:

    28 Oct 2025 1:24 PM IST

ഫ്രഷ് കട്ട് സംഘർഷം ; ഭീതിയൊഴിയാതെ പ്രദേശത്തെ കുട്ടികൾ
X

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നിലെ സംഘർഷത്തിന്റെ ഭീതിയൊഴിയാതെ പ്രദേശത്തെ കുട്ടികൾ. കൂടത്തായി സെന്റ് ജോസഫ് എൽപി സ്‌കൂളിൽ കുട്ടികൾ എത്തുന്നില്ല. ഭയം കൊണ്ടാണ് കുട്ടികൾ സ്‌കൂളിൽ എത്താത്തത് എന്ന് അധ്യാപകർ പറഞ്ഞു. പൊലീസിനെ പേടിച്ച് രാത്രിയിൽ ഉറങ്ങാൻ

സാധിക്കുന്നില്ലെന്നും സ്‌കൂളിൽ പോകാൻ കഴിയുന്നില്ലെന്നും കുട്ടികളും പറയുന്നു. ആളൊഴിഞ്ഞ വീടുകൾ അച്ഛനമ്മമാർ എവിടെയാണെന്നറിയാത്ത കുട്ടികൾ, ഭയം നിറഞ്ഞ കുഞ്ഞു മുഖങ്ങൾ. ഫ്രഷ് കട്ട് സംഘർഷം ബാക്കിയാക്കിയത് ഇതൊക്കെയാണ്. പൊലീസുകാർ രാത്രികാലങ്ങളിലും വീടുകൾ കയറിയിറങ്ങുമ്പോൾ പിടയുന്നത് കുഞ്ഞ്മനസുകളാണ്. പരീക്ഷ കാലം അടുക്കുമ്പോൾ പഠനം മുടങ്ങുന്നതിന്റെ ആശങ്കയിലാണ് രക്ഷിതാക്കൾ.

കൂടത്തായി സെന്റ് ജോസഫ് എൽ പി സ്‌കൂളിൽ 60 കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ സ്‌കൂളിലെത്തുന്നത് നാലോ അഞ്ചോ കുട്ടികൾ മാത്രമാണ്. ഒളിവിൽ പോയവരിലും വിദ്യാർത്ഥികൾ ഉണ്ട്. കാലാകാലങ്ങളായി സഹിക്കുന്ന ദുർഗന്ധത്തിൽ നിന്നും ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും മോചനത്തിനായി സമരത്തിനിറങ്ങിയവരാണ് ഇപ്പോൾ ഭീതിയിൽ കഴിയുന്നത്.

TAGS :

Next Story