Quantcast

ഫ്രഷ്കട്ട് സമരം: ഒരാൾ കൂടി അറസ്റ്റിൽ

ഇതോടെ കേസിൽ പൊലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി

MediaOne Logo

Web Desk

  • Updated:

    2025-12-04 07:00:53.0

Published:

4 Dec 2025 11:17 AM IST

ഫ്രഷ്കട്ട് സമരം: ഒരാൾ കൂടി അറസ്റ്റിൽ
X

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി കൂനം വള്ളി ചുവട്ടിൽ മുഹമ്മദ് ഷാഫിയെയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്കോഡും ,താമരശ്ശേരി പോലീസും ചേർന്ന് ഇന്നു പുലർച്ചെ അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ പൊലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി. 351 പേ‍ർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കേസിൽ നിരവധിപേർ ഒളിവിലാണ്.

അതിനിടെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം ഉയർത്തുന്ന മാലിന്യ പ്രശ്നത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന മലിനീകര നിയന്ത്രണ ബോർഡുകള്‍ക്കും കോഴിക്കോട് ജില്ലാ കലക്ടർക്കും നോട്ടീസ് അയച്ചു. ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ജനുവരി 29 ന് കേസ് പരിഗണിക്കും.

താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പ്ലാൻ്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറൽ എസ്. പിക്ക് നിർദേശം നൽകി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാൻ്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം.

TAGS :

Next Story