Quantcast

ലഹരി ഉപയോഗം,പ്രായപൂര്‍ത്തിയാവാത്തവരെ ചൂഷണം ചെയ്യുന്നു; 'തൊപ്പി'ക്കെതിരെ ഗുരുതര ആരോപണങ്ങൾ, ഓപ്പറേഷൻ തൂഫാനില്‍ 'തൂക്കണമെന്ന്' സോഷ്യൽ മീഡിയ

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായെത്തി

MediaOne Logo

Web Desk

  • Published:

    12 Jun 2026 11:33 AM IST

ലഹരി ഉപയോഗം,പ്രായപൂര്‍ത്തിയാവാത്തവരെ ചൂഷണം ചെയ്യുന്നു; തൊപ്പിക്കെതിരെ ഗുരുതര ആരോപണങ്ങൾ, ഓപ്പറേഷൻ തൂഫാനില്‍ തൂക്കണമെന്ന് സോഷ്യൽ മീഡിയ
X

കോഴിക്കോട്: 'തൊപ്പി' എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ജാസിയും ഷമീറുമാണ് സോഷ്യൽ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ആരോപണ പ്രത്യോരോപണങ്ങൾ നടക്കെവെ ഉണ്ടായ 'തൊപ്പി'യുടെ സുഹൃത്തുക്കളുടെ പുതിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുന്നുവെന്നും പ്രായപൂര്‍ത്തിയാവാത്തവരെ വരെ ചൂഷണം ചെയ്യുന്നുവെന്നും തുടങ്ങിയ അതി ഗുരുതമാരമായ ആരോപണങ്ങളാണ് ഇവര്‍ ലൈവ് സ്ട്രീമില്‍ ഉന്നയിക്കുന്നത്. നിഹാദിന്‍റെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വിഡിയോയും പുറത്തുവിട്ടിരുന്നു.

തന്‍റെ വീട്ടിലേക്ക് ഡ്രഗ്സ് കയറ്റിയെന്ന ആരോപണം ആദ്യം 'തൊപ്പി'യായിരുന്നു ഉന്നയിച്ചത്. പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷമീറും ലൈവിലെത്തി. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നല്‍കി പെണ്‍കുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും ഷമീര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ നിഹാദ് ചൂഷണം ചെയ്തുവെന്നും ഷമീര്‍ ആരോപിച്ചു. പഴയ കാര്യമാണെങ്കിലും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്ന് ഷമീര്‍ തന്നെ ഒരു വിഡിയോയില്‍ ചോദിക്കുന്നുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായെത്തി. എല്ലാത്തിനെയും പിടിച്ച് അകത്തിടണെമെന്നും ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കണമെന്നും പലരും ആവശ്യപ്പെട്ടു.

കാമറയിൽ കാണാത്ത ഒരു രൂപവും സ്വഭാവവും നിഹാദിനുണ്ടെന്നായിരുന്നു മുഹമ്മദും ഷമീർ പറഞ്ഞത്. അത് ആ വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ അറിയൂ. അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു.

രണ്ടര വർഷക്കാലം തൊപ്പിയുടെ കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു, ചെയ്തില്ലെങ്കിൽ മുഖത്ത് അടി വീഴും. അന്ന് പൈസയോ ചായയോ തരില്ല. തൊപ്പി പറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുന്നത് റാമ്പോ ആണ്. അവന്റെ ആവശ്യത്തിന് മാത്രമാണ് പണം തരിക. അതിൽ നിന്ന് ഒരു ചായ കുടിക്കാൻ കാശ് ചോദിച്ചാൽ പോലും 30 രൂപക്ക് മുകളിൽ പോകരുത് എന്നാണ് പറയാറുള്ളതെന്നും മമ്മുവും ഷമീറും വീഡിയോയിൽ പറഞ്ഞു.

അതേസമയം, 'തൊപ്പി'യും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ തന്നെയും തന്റെ കൂട്ടുകാരെയും കുടുംബത്തെയും വലിച്ചിഴക്കുന്നതില്‍ മുന്നറിയിപ്പുമായി ഗായകന്‍ ഹനാന്‍ ഷായും രം​ഗത്തെത്തി. 'തൊപ്പി' സുഹൃത്തുക്കള്‍ക്ക് നേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കംചെയ്യിച്ചിരുന്നെന്നും എന്നാല്‍ വീണ്ടും റീല്‍സുകളായും ഷോര്‍ട്ട്‌സുകളായും പ്രചരിക്കുകയാണെന്നും ഹനാന്‍ ഷാ സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു.

TAGS :

Next Story