'വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണം'; കോടതിയെ സമീപിച്ച് മാതാപിതാക്കള്‍
ബാലഭാസ്‌കറും മകളും മരിച്ച 2018 സെപ്റ്റംബര്‍ 25ലെ അപകടത്തില്‍ അസ്വഭാവികതയില്ല എന്നായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹരജി നല്‍കി.
റിപ്പോര്‍ട്ടിന് മേല്‍ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ആവശ്യം. ബാലഭാസ്‌കറും മകളും മരിച്ച 2018 സെപ്റ്റംബര്‍ 25 ലെ അപകടത്തില്‍ അസ്വഭാവികതയില്ല എന്നായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്. കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു.
Next Story
Adjust Story Font
16

