സ്വന്തം പാർട്ടി വോട്ട് കൊണ്ട് ആരും ജയിക്കില്ല: ആലപ്പുഴയിൽ മത്സരിക്കാൻ പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളിച്ച് ജി.സുധാകരൻ
ആലപ്പുഴയിൽ ഇത്തവണ എൽഡിഎഫിന് എട്ട് സീറ്റ് കിട്ടില്ലെന്നും മൂന്നെണ്ണം കിട്ടിയാൽ ഭാഗ്യമെന്ന് കരുതിയാൽ മതിയെന്നും സുധാകരൻ

ആലപ്പുഴ: പിണറായി വിജയനെയും എം.വി ഗോവിന്ദനെയും മത്സരിക്കാൻ വെല്ലുവിളിച്ച് ജി.സുധാകരൻ. സ്വന്തം പാർട്ടി വോട്ട് കൊണ്ട് ആരും ജയിക്കില്ല. അങ്ങനെ ജയിക്കുന്നത് കണ്ണൂരിലെ അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
നേതാക്കന്മാർക്ക് ജയിക്കാൻ വേണ്ടിയുള്ള സീറ്റ് കണ്ണൂരിൽ ഉണ്ടാക്കി. അതിലാണ് പിണറായിയും ഗോവിന്ദനും മത്സരിക്കുന്നത്. ഗോവിന്ദനും പിണറായിയും അമ്പലപ്പുഴയിൽ ജയിക്കില്ല. ആലപ്പുഴയിൽ ഇത്തവണ എൽഡിഎഫിന് എട്ട് സീറ്റ് കിട്ടില്ലെന്നും മൂന്നെണ്ണം കിട്ടിയാൽ ഭാഗ്യമെന്ന് കരുതിയാൽ മതിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

