Quantcast

'വി.എസ് അസുഖബാധിതനായ ശേഷം ഞാനായിരുന്നു ഉദ്ഘാടകൻ'; പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ജി. സുധാകരൻ

അനുസ്മരണ പരിപാടി കഴിഞ്ഞതിന് പിന്നാലെ സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാട് എത്തി

MediaOne Logo

Web Desk

  • Updated:

    2025-08-19 07:39:26.0

Published:

19 Aug 2025 12:52 PM IST

വി.എസ് അസുഖബാധിതനായ ശേഷം ഞാനായിരുന്നു ഉദ്ഘാടകൻ; പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി ജി. സുധാകരൻ
X

ആലപ്പുഴ: പി.കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി സിപിഎം നേതാവ് ജി. സുധാകരൻ. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞതിന് പിന്നാലെ സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാട് എത്തി. വിഎസ് അസുഖബാധിതനായ ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയെന്നും സുധാകരൻ പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലേക്ക് ജി സുധാകരൻ ഒഴികെയുള്ള എല്ലാ നേതാക്കൾക്കും ക്ഷണമുണ്ടായിരുന്നു. മന്ത്രി സജി ചെറിയാൻ, എളമരം കരീം,സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം തുടങ്ങി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഇതോടെയാണ് സിപിഎം ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ജി.സുധാകരൻ രംഗത്തെത്തിയത്. പരിപാടിയിലേക്ക് ആരും കഷണിച്ചില്ലെന്നും വിഎസിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും ൃസുധാകരൻ പറഞ്ഞു.

ഔദ്യോഗിക പരിപാടികൾ അവസാനിച്ച് നേതാക്കൾ പോയതിന് ശേഷം ഓട്ടോയിലാണ് ജി.സുധാകരൻ വലിയ ചുടുകാടിൽ എത്തിയത്. അതേസമയം, ജി.സുധാകരനെ പ്രത്യേകമായി ക്ഷണിക്കേണ്ട ആവശ്യം ഇല്ലാ എന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. ഇതോടെ ആലപ്പുഴയിലെ സിപിഎം ജില്ലാ നേതൃത്വവും ജി സുധാകരനും തമ്മിൽ പുതിയ പോർമുഖം തുറക്കുകയാണ്.


TAGS :

Next Story