'ഒരു വർഷത്തിനുള്ളിൽ രണ്ടാമതും മരണം തേടിയെത്തിയ ഭാഗ്യവാന്‍': വ്യാജ പ്രചാരണത്തിനെതിരെ ജി വേണുഗോപാല്‍
വ്യാജ മരണവാർത്ത പ്രചരിപ്പിച്ച വീഡിയോയുടെ സ്ക്രീൻഷോട്ടും വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്.

ജി വേണുഗോപാൽ- അദ്ദേഹം പങ്കുവെച്ച വ്യാജ പ്രചാരണത്തിന്റെ സ്ക്രീന്‍ഷോട്ട്
തിരുവനന്തപുരം: വ്യാജ മരണവാർത്തയില്‍ രസകരമായ പ്രതികരണവുമായി പ്രശസ്ത ഗായകൻ ജി വേണുഗോപാൽ.
ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജി വേണുഗോപാൽ പറയുന്നു.
വ്യാജ മരണവാർത്ത പ്രചരിപ്പിച്ച വീഡിയോയുടെ സ്ക്രീൻഷോട്ടും വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ " ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്...." എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ....😁😁😁 VG.
#allfuturedeathmerchants
Adjust Story Font
16

