Quantcast

ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റൽ രാജ് മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റിരുന്ന സംഘം അറസ്റ്റിൽ

ഇതരസംസ്ഥാനക്കാരായ മൂന്നുപേരാണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Published:

    12 Sept 2023 7:30 PM IST

gang that sold the mobile phones stolen by Crystal Raj was arrested
X

കൊച്ചി: ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റൽ രാജ് മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റിരുന്ന സംഘം അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേശികളായ മുസ്തക്കിൻ മൊല്ല (31), ലാൽ മുഹമ്മദ് മണ്ഡൽ (36), നോയിഡ സ്വദേശി ബിലാൽ ബിശ്വാസ് (41) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ എടയപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റൽ രാജിന്റെ സുഹൃത്തുക്കളാണിവർ. ഇയാൾ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇവർക്കാണ് കൈമാറുന്നത്. തുടർന്ന് ഇവർ തൊഴിലാളികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്.

മുസ്തക്കിൻ മൊല്ലയും, ബിലാൽ വിശ്വാസും എടയപ്പുറത്താണ് താമസിക്കുന്നത്. മോഷണം നടത്തിയ ഫോൺ പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി പി.പ്രസാദ്, ഇൻസ്‌പെക്ടർമാരായ എം.എം മഞ്ജുദാസ്, ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്. എം തോമസ്, എസ്.എസ് ശ്രീലാൽ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, അബ്ദുൽ മനാഫ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS :

Next Story