തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു
അഞ്ച് ഗ്രാം എംഡിഎംഎയും 1.2 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടി

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി. തലശ്ശേരി ഇല്ലത്ത് താഴെയിലെ റനിലിന്റെ വീട്ടിൽ നിന്നാണ് അഞ്ച് ഗ്രാം എംഡിഎംഎയും 1.2 കിലോ ഗ്രാം കഞ്ചാവും പിടികൂടിയത്.
പൂജാ മുറിയിലായിരുന്നു റനിൽ കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. പൊലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തുടർന്നാണ് തലശ്ശേരിയിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ പൊലീസെത്തിയത്. റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരനും മൊഴി നൽകി.
വാർത്ത കാണാം:
Next Story
Adjust Story Font
16

