പാഴ്‌സലായി എത്തിയ കഞ്ചാവ് പിടികൂടി; രണ്ടു പേർ പിടിയിൽ
ഏഴ് പൊതികളിലായാണ് കഞ്ചാവ് എത്തിയത്

പാലക്കാട്: കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ പാർസലായി എത്തിയ കഞ്ചാവ് എക്‌സൈസ് പിടികൂടി. മേഘാലയയിൽ നിന്നാണ് കൊല്ലങ്കോട് സ്വദേശിക്ക് കഞ്ചാവ് പാർസലായി എത്തിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫിസിലെ ജീവനക്കാർ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു.
ഏഴ് പൊതികളായാണ് കഞ്ചാവ് പാർസലായി അയച്ചിരുന്നത്. മേഘാലയിലുള്ള വിലാസത്തിൽ നിന്നാണ് കഞ്ചാവ് അയച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ടു പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.
എത്തിയ പൊതികൾ അമർത്തി നോക്കിയപ്പോൾ പൊടിഞ്ഞ് പോയപ്പോഴാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് സംശയം തോന്നിയത്. ഇവർ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എക്‌സൈസ് എത്തി പൊതികൾ തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. പാർസലായി ഇത്ര അധികം കഞ്ചാവ് പാലക്കാട് എത്തുന്നത് ആദ്യമാണ്.
Adjust Story Font
16

