Quantcast

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ചായ കുടിക്കാനെത്തിയ മൂന്ന് പേർക്ക് ഗുരുതര പൊള്ളല്‍

പൊള്ളലേറ്റവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്

MediaOne Logo

Web Desk

  • Published:

    14 Dec 2025 9:29 AM IST

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ചായ കുടിക്കാനെത്തിയ മൂന്ന് പേർക്ക് ഗുരുതര പൊള്ളല്‍
X

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

ചായകുടിക്കാനെത്തിയ സ്ത്രീകള്‍ക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്. ഇന്ന് രാവിലെയാണ് അപകടവുമുണ്ടായത്.അതേസമയം, പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്നും സംശയമുണ്ട്.


TAGS :

Next Story