കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറിയിൽ വാതക ചോർച്ച
ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശം

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കർ ലോറിയിൽ വാതക ചോർച്ച. ടാങ്കർ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് വാൽവിൽ ചോർച്ച ഉണ്ടായത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ടാങ്കർ ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ വാൾവ് പൊട്ടി വാതക ചോർച്ച ഉണ്ടാവുകയായിരുന്നു. സ്ഥലത്ത് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. ടാങ്കർ ലോറി മറിഞ്ഞ കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ദേശീയ പാതയിൽ ഗതാഗതവും തടഞ്ഞു.
കൊവ്വൽ സ്റ്റോറിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ലെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുത ബന്ധം വിഛേദിച്ചു.
മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോകുന്ന ടാങ്കർ ലോറി ഇന്നലെ ഉച്ചയ്ക്കാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ സർവീസ് റോഡിലൂടെ പോകുകയായിരുന്നു ടാങ്കർ ലോറി പ്രധാന റോഡിലേക്ക് കയറുന്നതിനിടെ മറിയുകയായിരുന്നു.
watch video:
Adjust Story Font
16

