Quantcast

കോന്നി മെഡിക്കൽ കോളേജ് പരിസരം കാട്ടുപോത്തിന്റെ വിഹാര കേന്ദ്രം; ഭീതിയിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും

കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്യമൃഗങ്ങളുടെ ഭീഷണിയും ഈ പ്രദേശങ്ങളിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-03-03 16:20:25.0

Published:

2 March 2025 7:26 AM IST

കോന്നി മെഡിക്കൽ കോളേജ് പരിസരം കാട്ടുപോത്തിന്റെ വിഹാര കേന്ദ്രം; ഭീതിയിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും
X

പത്തനംതിട്ട: കോന്നിയിൽ നിരവധി രോഗികൾ എത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രി പരിസരം ഇപ്പോൾ കാട്ടുപോത്തിന്റെ വിഹാര കേന്ദ്രം ഏതു നിമിഷവും കാട്ടുപോത്ത് ആക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് ആശുപത്രി ജീവനക്കാരും, രോഗികളും പ്രദേശവാസികളും. നിരവധി തവണ പരാതി അറിയിച്ചിട്ടും വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ദിവസവും മെഡിക്കൽ കോളേജിലേക്ക് നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. നിരവധി സ്ഥാപനങ്ങളും വീടുകളും ഉള്ള ഈ മേഖലയിൽ ഇപ്പോൾ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീട്ട് മുറ്റത്ത് വരെ കാട്ടുപോത്തുകൾ നിലയുറപ്പിക്കുന്നു. ഏതുനിമിഷവും വന്യ മൃഗത്താൽ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ആശുപത്രിയിലേക്ക് എത്തുന്നവരും പ്രദേശ വാസികളും.

തീറ്റപുല്ല് ധാരാളമായി ഉള്ള പ്രദേശമാണിത്. ഇതാണ് കാട്ടുപോത്തുകൾ ഇവിടേക്ക് എത്താൻ കാരണം. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്യമൃഗങ്ങളുടെ ഭീഷണിയും ഈ പ്രദേശങ്ങളിലുണ്ട്. മുൻപ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കയറി കാട്ടുപന്നി ഭീതി സൃഷ്ടിച്ചിരുന്നു. ഫെൻസിംഗ്,ഫോറസ്റ്റ് എയ്ഡ് പോസ്റ്റ് തുടങ്ങിയവ സ്ഥാപിച്ച് വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story