പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം; പിന്നാലെ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ദാരുണാന്ത്യം, നോവായി അബിത
അപകടത്തില്‍ അമ്മക്ക് ഗുരുതര പരിക്കേറ്റു

കോട്ടയം: ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.
പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയതിനു പിന്നാലെ വീട്ടുകാർക്കൊപ്പം നഗരത്തിൽ എത്തിയതായിരുന്നു കുട്ടി. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16

