Quantcast

പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു

പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകളാണ് മരിച്ചത്‌

MediaOne Logo

Web Desk

  • Updated:

    2021-09-16 13:18:07.0

Published:

16 Sept 2021 4:58 PM IST

പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു
X

തിരുവനന്തപുരത്ത് പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു. പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യാ സിംഗാ(16)ണ് മരിച്ചത്. തിരുവനന്തപുരം കവടിയാറിലെ ഫ്‌ളാറ്റിലാണ് അപകടം.

ഉച്ചക്ക് രണ്ടു മണിയോടെ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയിൽനിന്ന് താഴോട്ട് വീഴുകയായിരുന്നു. അപകടം നടന്നയുടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അഞ്ചു മണിയോടെ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി അനുശോചനം അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ആനന്ദ് സിംഗ് രണ്ടുവർഷമായി ഈ ഫ്‌ളാറ്റിലാണ് താമസം.

TAGS :

Next Story