Quantcast

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റില്‍

യൂ ട്യൂബറായ അര്‍ജ്യൂവിന്‍റെ റോസ്റ്റിങ് വീഡിയോയാണ് വിഘ്നേഷിനെ പ്രശസ്തനാക്കിയത്.

MediaOne Logo

ijas

  • Updated:

    2021-06-12 08:20:48.0

Published:

12 Jun 2021 8:13 AM GMT

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റില്‍
X

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണയാണ്(അമ്പിളി-19)പൊലീസ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോകില്‍ അമ്പിളി എന്ന പേരില്‍ വൈറലായിരുന്ന പ്രതി നിരോധനത്തോടെ ഇന്‍സ്റ്റാഗ്രാം റീല്‍സിലേക്ക് മാറുകയും സജീവമായി തുടരുകയും ചെയ്തിരുന്നു. യൂ ട്യൂബറായ അര്‍ജ്യൂവിന്‍റെ റോസ്റ്റിങ് വീഡിയോയാണ് വിഘ്നേഷിനെ പ്രശസ്തനാക്കിയത്.

TAGS :

Next Story