Quantcast

'അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്‍റെ ഗതികേട്'; എം. സ്വരാജ്

അൻവർ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും സ്വരാജ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-06-01 05:49:33.0

Published:

1 Jun 2025 9:57 AM IST

അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്‍റെ ഗതികേട്; എം. സ്വരാജ്
X

നിലമ്പൂര്‍: പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. അൻവർ മത്സരിക്കട്ടെ, ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അൻവർ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എം.സ്വരാജ് പറഞ്ഞു.

'ഇനിയെത്ര പേർ ക്യു നിൽക്കുമെന്ന് മാധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നേക്കാം. കവളപ്പാറയിൽ പോയില്ല എന്നത് അസത്യമാണ്. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ മുൻ എം.എൽ.എ ക്ക് ഒപ്പമാണ് അവിടെ പോയത്.അദ്ദേഹം അതെല്ലാം മറക്കുകയാണ്. എല്ലാം മറക്കുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്'.സ്വരാജ് പറഞ്ഞു

'ഞാന്‍ ഓപ്പറേഷൻ സിന്ദൂറിനെയോ സൈനിക നടപടിയെയോ തള്ളിപ്പറഞ്ഞിട്ടില്ല. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെന്ന കെ. സുധാകരൻ്റെ ആരോപണം സി.പി.എമ്മിൻ്റെ സംഘടന രീതികൾ അറിയാത്തതിനാലാണ്. കോൺഗ്രസിൽ സുധാകരൻ്റെ അവസ്ഥ എല്ലാവർക്കുമറിയാമെന്നും സ്വരാജ് പറഞ്ഞു.

കഴിഞ്ഞദിവസം പി.വി അൻവറിനെ അനുനയിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെ അൻവറിന്റെ ഒതായിയിലെ വീട്ടിൽ എത്തിയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്.ഒരുമണിക്കൂറിലധികം ഇരുവരും ചര്‍ച്ച നടത്തി. സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള അവസരം നഷ്ടമാക്കരുതെന്നാണ് രാഹുല്‍ പ്രധാനമായും ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.


TAGS :

Next Story