കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 480 രൂപ കൂടി
ഇന്നലെ സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു

കൊച്ചി: സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്. പവന് 480 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയായി. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 13,835 രൂപയാണ്.
ഇന്നലെ സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. പവന് 1,13,400 രൂപയായിരുന്നു ഇന്നത്തെ വില. ഒറ്റയടിക്ക് 2,040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 255 രൂപ കുറഞ്ഞ് വില 14,175 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വില താഴേയ്ക്ക് പതിക്കുന്നതാണ് കണ്ടത്. യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണവിലയിൽ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം.
വിപണിയിൽ അസ്ഥിരത നിലനിൽക്കുന്നതിനാൽ നിക്ഷേപകർ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലുള്ള നിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായേക്കാം. ആഭരണങ്ങൾ വാങ്ങുന്നവർ ബിഐഎസ് ഹാൾമാർക്കിംഗും ഡിജിറ്റൽ യുണീക് ഐഡി നമ്പറും (HUID) ബില്ലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
Adjust Story Font
16

