സ്വർണവില താഴേക്ക്; ഇന്നലെ കൂടിയ വില ഇന്ന് കുറഞ്ഞു
ഇന്നലെ പവന് 480 രൂപ കൂടിയിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി . പവന് 2200 രൂപ കുറഞ്ഞ് 1,07,040 രൂപയായി.
ഇന്നലെ പവന് 480 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയായി ഇന്നലത്തെ വില. കേരളത്തിൽ വിവാഹ സീസൺ സജീവമായ ഈ ഘട്ടത്തിൽ സ്വർണ വിലയിലുണ്ടാകുന്ന ഈ ഇടിവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ഇന്നത്തെ നിരക്ക് അനുസരിച്ച് പണിക്കൂലിയും ജിഎസ്ടിയും (3%) ഹാൾമാർക്കിംഗ് ചാർജുകളും ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.30 ലക്ഷം രൂപക്കും 1.33 ലക്ഷം രൂപക്കും ഇടയിൽ നൽകേണ്ടി വരും.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുമെന്നതിനാൽ ആകെ തുകയിൽ ഇനിയും വർധനവ് ഉണ്ടായേക്കാം. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,022.11 ഡോളർ നിലവാരത്തിൽ തുടരുന്നതിനാൽ വിപണിയിൽ വരും ദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Next Story
Adjust Story Font
16

