Quantcast

വർധിച്ചത് 720 രൂപ; സ്വർണവിലയിൽ കുതിപ്പ്

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി കുറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-05 10:22:22.0

Published:

5 Nov 2022 5:02 AM GMT

വർധിച്ചത് 720 രൂപ; സ്വർണവിലയിൽ കുതിപ്പ്
X

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 720 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 37,600 രൂപയായി.ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4,700 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്നവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി കുറഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും വില കുതിച്ചത്.

ഈ മാസം ഒന്നിന് 37, 280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ബുധനാഴ്ച 200 രൂപ വർധിച്ച് 37,480 രൂപയായി. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി 600 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story