Quantcast

സ്വര്‍ണക്കവര്‍ച്ച കേസ്: പിടിയിലായ ശിഹാബിന് ബി.ജെ.പി നേതാക്കളുമായി ബന്ധം

ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബുദുല്ലക്കുട്ടിയുടെ പ്രചാരണത്തിൽ സജീവമായിരുന്നു ഷിഹാബ്

MediaOne Logo

Web Desk

  • Updated:

    2021-06-29 10:26:06.0

Published:

29 Jun 2021 10:11 AM GMT

സ്വര്‍ണക്കവര്‍ച്ച കേസ്: പിടിയിലായ ശിഹാബിന് ബി.ജെ.പി നേതാക്കളുമായി ബന്ധം
X

സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ശിഹാബിന്‌ ബി.ജെ.പി നേതാക്കളുമായും ബന്ധം. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എന്‍.ഡി.എ സ്ഥാനാർഥിയായിരുന്ന ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു ശിഹാബ് .

മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബുദുല്ലക്കുട്ടിയുടെ പ്രചാരണത്തിൽ സജീവമായി ഷിഹാബും ഉണ്ടായിരുന്നു. ജില്ലാ കണ്‍വെന്‍ഷനില്‍ കേന്ദ്ര നേതാക്കളോടൊപ്പവും ശിഹാബ് വേദി പങ്കിട്ടു. മഞ്ചേരിയില്‍ കുടുംബയോഗങ്ങളിലും പങ്കെടുത്തു .എന്‍.ഡി.എ ഘടക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പാർട്ടിയിലാണ് ശിഹാബ് പ്രവര്‍ത്തിച്ചിരുന്നത്.

കള്ളക്കടത്ത് സ്വര്‍ണവും ഹവാലാ പണവും നഷ്ടമാവുന്ന കേസുകളില്‍ ക്വട്ടേഷന്‍ എടുത്ത് കരിയര്‍മാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും വീണ്ടെടുക്കുകയാണ് ശിഹാബിന്റെ രീതി. 2014-ല്‍ കൊടുവള്ളി സ്റ്റേഷനില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വര്‍ണക്കവര്‍ച്ചയിലെ മുഖ്യസൂത്രധാരന്‍ കൊടുവള്ളി വാവാട് സ്വദേശി സൂഫിയാനാണ് ശിഹാബിന് ക്വട്ടേഷന്‍ നല്‍കിയിരുന്നതെന്നാണ് സൂചന.

TAGS :

Next Story