Quantcast

സ്വർണക്കടത്ത് കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡി വാദം

MediaOne Logo

Web Desk

  • Updated:

    2024-10-01 02:01:13.0

Published:

1 Oct 2024 7:22 AM IST

Gold smuggling case: Supreme Court to consider ED plea seeking transfer of trial outside Kerala, latest news malayalam, സ്വർണ്ണക്കടത്ത് കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇഡി ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
X

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ഇഡി ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ്‌ പരിഗണിക്കുന്നത്. നേരത്തെ കേസിൽ കക്ഷികളായ സംസ്ഥാനവും എം. ശിവശങ്കറും സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന് ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സർക്കാർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ഇഡി ആരോപിക്കുനത്. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡി വാദം.

TAGS :

Next Story